മനാമ: കോഴിക്കോട് ജില്ലയിലെ വേളം-കാക്കുനി കേന്ദ്രമായി ഭിന്നശേഷിയുള്ളവരുടെ ചികിത്സയും, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആരംഭിച്ച ദയ റീഹാബിലിറ്റേഷൻ സെന്റർ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. ദയയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെയും ജി.സി.സി ചാപ്റ്റർ രൂപവത്കരിക്കുന്നതിന്റെയും ഭാഗമായി ബഹ്റൈനിലെ മാമീർ ഗ്രാൻഡ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. ബഹ്റൈൻ വടകര സൗഹൃദ വേദി പ്രസിഡന്റ് ആർ. പവിത്രൻ കാക്കുനി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി അധ്യക്ഷത വഹിച്ചു.
അഭ്യുദയകാംക്ഷികളെയും സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും ഉൾപ്പെടുത്തി 17ന് സഗയ്യയിലെ സുഖായ ഹോട്ടലിൽ വിപുലമായ സംഗമം നടത്താൻ യോഗം തീരുമാനിച്ചു. സംഗമത്തിൽ ഡോ. ഇസ്മായിൽ, സി.സി. റഷാദ് തുടങ്ങിയ ദയയുടെ പ്രതിനിധികൾ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിന് സംഘാടക സമിതിക്ക് രൂപം നൽകി. സി.എം. കുഞ്ഞബ്ദുല്ല മാസ്റ്റർ സ്വാഗതവും ടി.ടി. അഷ്റഫ് നന്ദിയും പറഞ്ഞു.
ആർ. പവിത്രൻ കാക്കുനി, റസാഖ് കണ്ടാമ്പത്ത് ആയഞ്ചേരി, മൊയ്തു ഹാജി കുരുട്ടിന്റവിട, കാമിച്ചേരി (മുഖ്യ രക്ഷാധികാരികൾ) പള്ളിക്കര മൂസ്സ തീക്കുനി (ചെയർമാൻ), ലത്തീഫ് ആയഞ്ചേരി (വൈസ് ചെയർമാൻ), സി.എം. കുഞ്ഞബ്ദുല്ല മാസ്റ്റർ (ജന. കൺ.), മുനീർ പിലാക്കൂൽ, റജിത്ത്, ഒന്തമ്മൽ കാക്കുനി (ജോ. കൺ.) ടി. ജലീൽ കാക്കുനി (കോഡിനേറ്റർ), മുഹമ്മദ് ഷാഫി വേളം (പബ്ലിസിറ്റി കൺ.). ടി.ടി. അഷ്റഫ് തുലാറ്റുംനട, നവാസ് ചെരണ്ടത്തൂർ, ജലീൽ വി.പി. പൂളക്കൂൽ, ഖാദർ മുതുവന (കൺവീനർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.