ഇ​ന്ന് ബ​ഹ്റൈ​നി​ൽ രാ​ത്രി​ക്കും പ​ക​ലി​നും ഒ​രേ ദൈ​ർ​ഘ്യം

മ​നാ​മ: രാ​ത്രി​ക്കും പ​ക​ലി​നും ഒ​രേ ദൈ​ർ​ഘ്യ​മെ​ന്ന അ​സാ​ധാ​ര​ണ പ്ര​തി​ഭാ​സ​ത്തി​ന് ശ​നി​യാ​ഴ്ച ബ​ഹ്റൈ​ന്‍ സാ​ക്ഷി​യാ​കും. പ്ര​മു​ഖ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ൻ മു​ഹ​മ്മ​ദ് റി​ഥ അ​ൽ അ​സ്ഫൂ​റാ​ണ് ഇ​ന്ന​ത്തെ രാ​ത്രി​ക്കും പ​ക​ലി​നും ഒ​രേ ദൈ​ർ​ഘ്യ​മാ​യി​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്. 12 മ​ണി​ക്കൂ​ർ വീ​ത​മാ​ണ് രാ​വും പ​ക​ലും ഉ​ണ്ടാ​വു​ക​യെ​ന്ന് അ​ദ്ദേ​ഹ​ത്തെ ഉ​ദ്ധ​രി​ച്ച് 'ദ ​ഡെ​യ്‍ലി ​ൈട്ര​ബ്യൂ​ൺ' റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. പു​ല​ർ​ച്ച 5.46 നാ​ണ് ഉ​ദ​യം. അ​സ്ത​മ​യം വൈ​കീ​ട്ട് 5.46നും.

​മാ​ർ​ച്ച് 20നാ​ണ് ബ​ഹ്റൈ​നി​ൽ വ​സ​ന്ത​കാ​ലം ആ​രം​ഭി​ക്കു​ക. 92 ദി​വ​സ​വും 17 മ​ണി​ക്കൂ​റും 40 മി​നി​റ്റു​മാ​യി​രി​ക്കും വ​സ​ന്ത​കാ​ല സീ​സ​ണി​ന്‍റെ ദൈ​ർ​ഘ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. റ​മ​ദാ​നി​ന്‍റെ അ​വ​സാ​ന 10 ദി​വ​സം വ​സ​ന്ത​കാ​ല​ത്ത് ആ​യി​രി​ക്കും. അ​ടു​ത്ത വ​ർ​ഷം റ​മ​ദാ​ൻ മു​ഴു​വ​നാ​യും ശീ​ത​കാ​ല​ത്ത് ആ​യി​രി​ക്കും. 2030 വ​രെ ഇ​തു തു​ട​രു​മെ​ന്നും അ​ൽ അ​സ്ഫൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Day and night are of equal length in Bahrain today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.