ദാർ അൽ ഷിഫ മെഡിക്കൽ ഗ്രൂപ് എട്ടാം വാർഷികാഘോഷം
Posted On
date_range Updated On
date_range എട്ടാം വാർഷികമാഘോഷിച്ച് ദാർ അൽ ഷിഫ മെഡിക്കൽ ഗ്രൂപ്
മനാമ: ദാർ അൽ ഷിഫ മെഡിക്കൽ ഗ്രൂപ് എട്ടാം വാർഷികം ആഘോഷിച്ചു. അംവാജ് ആർട്ട് ഹോട്ടലിൽ നടന്ന ആഘോഷത്തിൽ ഹിദ്, മനാമ ശാഖയിലെ ജീവനക്കാരും കുടുംബസമേതം പങ്കെടുത്തു. ജീവനക്കാരുടെ വിവിധ കലാപരിപാടികളും വേദി സാക്ഷ്യം വഹിച്ചു. ഒപ്പം 5 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദ് അലി, ജനറൽ മാനേജർ അഹമ്മദ് ഷമീർ, എച്ച്.ആർ ഡയറക്ടർ റഷീദ മുഹമ്മദലി, മാർക്കറ്റിങ് ഹെഡ് മുഹമ്മദ് റജുൽ, സി.എഫ്.ഒ റമീൻ മുഹമ്മദ് അലി എന്നിവർ മുഖ്യ അതിഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.