Posted On
date_range Updated On
date_range ദാർ അൽഷിഫ മെഡിക്കൽ സെന്റർ ദേശീയദിനം ആഘോഷിച്ചു
മനാമ: 52ാമത് ബഹ്റൈൻ ദേശീയദിനം ദാർ അൽഷിഫ മെഡിക്കൽ സെന്റർ വിപുലമായി ആഘോഷിച്ചു. ദാർ അൽഷിഫ ഹിദ്ദ്, ഹൂറ ബ്രാഞ്ചുകളിലായി നടന്ന ദേശീയദിനാഘോഷം ദാർ അൽഷിഫ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ദേശീയദിനത്തോടനുബന്ധിച്ച് 52 വയസ്സിനു മുകളിലുള്ള രോഗികൾക്ക് ഡിസംബർ 16, 17 തീയതികളിൽ എല്ലാ വിഭാഗത്തിലുമുള്ള ഡോക്ടർ കൺസൽട്ടേഷൻ സൗജന്യമായി നൽകി. മാനേജ്മെന്റ് അംഗങ്ങൾ, ഡോക്ടർമാർ, മറ്റു ജീവനക്കാർ ആഘോഷത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.