മനാമ: കോവിഡ് വ്യാപനത്തെതുടർന്ന് പ്രയാസമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനായി കാപിറ്റൽ ഗവർണറേറ്റ് വിതരണം ചെയ്യുന്ന ഭക്ഷണ കിറ്റുകൾ അർഹരായ പ്രവാസികൾക്കെത്തിക്കുന്ന പ്രവർത്തനങ്ങളിൽ തണൽ ബഹ്റൈൻ ചാപ്റ്റർ കൈകോർത്തു. കാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്രോജക്ട് മാനേജ്മെൻറ് മേധാവി യൂസഫ് യാക്കൂബ് ലോറിയിൽനിന്നും തണൽ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത് കിറ്റുകൾ ഏറ്റുവാങ്ങി.
കാപിറ്റൽ ഗവർണർ ശൈഖ് ഹിശാം ബിൻ അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായാണ് കിറ്റുകൾ നൽകിയത്. ചടങ്ങിൽ ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, ലത്തീഫ് ആയഞ്ചേരി, ലത്തീഫ് കൊയിലാണ്ടി, വൺ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജറും കാപിറ്റൽ ഗവർണറേറ്റ് ചാരിറ്റി പ്രവർത്തനങ്ങളുടെ കോഒാഡിനേറ്ററുമായ ആൻറണി പൗലോസ് കണ്ണമ്പുഴ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.