മനാമ: മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന് തങ്ങളുടെ പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടതായും 'ഫോഴ്‌സ് മജൂർ' പ്രഖ്യാപിച്ചതായും പ്രമുഖ ഇരുമ്പ്-ഉരുക്ക് വ്യവസായ ഗ്രൂപ്പായ ഫൗലാത്ത് ഹോൾഡിങ്സ് അറിയിച്ചു. ബഹ്റൈൻ സ്റ്റീൽ, സുൽബ് എന്നീ കമ്പനികളുടെ മാതൃസ്ഥാപനമാണ് ഫൗലാത്ത്.
മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കാരണം വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സമുദ്ര പാതകളിലെ തടസ്സങ്ങളും കമ്പനിയുടെ വിതരണ ശൃംഖലയെ സാരമായി ബാധിച്ചതാണ് പ്രധാന കാരണം. കൂടാതെ, ജീവനക്കാരുടെയും കരാറുകാരുടെയും മറ്റ് പങ്കാളികളുടെയും സുരക്ഷ കണക്കിലെടുത്തുമാണ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ മാനേജ്‌മെന്‍റ് തീരുമാനിച്ചത്. നിലവിലെ സാഹചര്യങ്ങൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സുരക്ഷാ ഉറപ്പാക്കുന്ന മുറയ്ക്ക് പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ഉപഭോക്താക്കൾ, വിതരണക്കാർ, മറ്റ് പങ്കാളികൾ എന്നിവരുമായി കമ്പനി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അപ്‌ഡേറ്റുകൾ നൽകുമെന്നും ഫൗലാത്ത് ഹോൾഡിംഗ്‌സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.