സുബൈറിന്റെ കുടുംബത്തിനുള്ള ധനസഹായം കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറുന്നു
മനാമ: ഹൃദയസ്തംഭനം മൂലം കഴിഞ്ഞ മാസം ബഹ്‌റൈനിലെ റിഫയിൽ മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി തയ്യുള്ള പറമ്പിൽ സുബൈറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ. സംഘടനയിലെ അംഗങ്ങൾ ചേർന്ന് സ്വരൂപിച്ച ഫണ്ട്, ജോ. സെക്രട്ടറിമാരായ റിഷാദ് കോഴിക്കോട്, ശ്രീജിത്ത് കുന്നുമ്മൽ എന്നിവർ ചേർന്ന് സംഘടന പ്രസിഡന്‍റ് ജോണി താമരശ്ശേരി, ചീഫ് കോഓഡിനേറ്റർ മനോജ് മയ്യന്നൂർ എന്നിവർക്ക് കൈമാറി.
അദ്‌ലിയ ഓറ ആർട്സ് സെന്‍ററിൽ ചേർന്ന യോഗത്തിൽ രാജീവ് തുറയൂർ, ശ്രീജിത്ത് കുറിഞ്ഞാലിയോട്, അനിൽ മടപ്പള്ളി, ജോജിഷ് പ്രതീക്ഷ, സുബീഷ് മടപ്പള്ളി, രാജേഷ് ഒഞ്ചിയം തുടങ്ങിയവർ സംബന്ധിച്ചു.
20 വർഷത്തോളമായി റിഫയിലെ അൽകാബി കോൾഡ് സ്റ്റോറിൽ ജോലി ചെയ്തുവരുകയായിരുന്ന സുബൈറിന് ഭാര്യയും രണ്ട് മക്കളും ഉമ്മയുമാണ് നാട്ടിലുള്ളത്. കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സജീവ പ്രവര്‍ത്തകനായ സുബൈറിന്റെ വിയോഗം കുടുംബത്തെ തീർത്തും അനാഥമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സഹായഹസ്തവുമായി അസോസിയേഷൻ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.