സ്​​ഥ​ല​നാ​മ പ​രി​ഷ്​​ക​ര​ണ​ത്തി​ന്​ ക​മ്മി​റ്റി

മ​നാ​മ: രാ​ജ്യ​ത്തെ വി​വി​ധ സ്​​ഥ​ല​ങ്ങ​ൾ, ജ​ങ്​​ഷ​നു​ക​ൾ, ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ൾ, റോ​ഡു​ക​ൾ, തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ൾ എ​ന്നി​വ​യു​ടെ നാ​മ​ക​ര​ണ​ത്തി​നാ​യി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ നി​ർ​ദേ​ശം ന​ൽ​കി. മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ക​മ്മി​റ്റി​യി​ൽ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി, മ​ന്ത്രി​സ​ഭ കാ​ര്യാ​ല​യ മ​ന്ത്രി, പാ​ർ​പ്പി​ട ന​ഗ​രാ​സൂ​​ത്ര​ണ കാ​ര്യ മ​ന്ത്രി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​നും അ​ത​നു​സ​രി​ച്ച്​ നാ​മ​ക​ര​ണ ലി​സ്റ്റ്​ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ കൈ​മാ​റാ​നു​മാ​ണ്​ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്

Tags:    
News Summary - Committee for Revision of Place Names

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT