ജയകുമാർ വർമ
മനാമ: കൊച്ചിൻ ആസാദിെൻറ ഓർമക്കായി പടവ് കുടുംബവേദി നടത്തുന്ന സംഗീത പുരസ്കാരത്തിന് ബഹ്റൈനിലെ പ്രശസ്ത ഗായകൻ ജയകുമാർ വർമയെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 17ന് നടത്തുന്ന ബഹ്റൈൻ ദേശീയ ദിനാഘോഷ പരിപാടിയിൽ അവാർഡ് നൽകുമെന്ന് പടവ് പ്രസിഡൻറ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഷംസ് കൊച്ചിൻ, റഫീഖ് വടകര എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.