മനാമ: ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനമായ എയർബസ് ബെലൂഗ വെള്ളിയാഴ്ച ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.
ആദ്യമായാണ് ഈ വിമാനം ബഹ്റൈനിൽ എത്തുന്നത്. ഉത്തരധ്രുവത്തിൽ ജീവിക്കുന്ന ബെലൂഗ എന്ന തിമിംഗലത്തിന്റെ രൂപ സാദൃശ്യമുള്ളതുകൊണ്ടാണ് എയർബസ് കമ്പനി വിമാനത്തിന് ആ പേര് നൽകിയത്.
ആകാശത്തിമിംഗലം എന്നും ഈ വിമാനം അറിയപ്പെടുന്നുണ്ട്. രണ്ട് നീലത്തിമിംഗലങ്ങളുടെ നീളമാണ് ഈ വിമാനത്തിനുള്ളത്.
കഴിഞ്ഞ ദിവസം ഇന്ധനം നിറക്കാൻ ചെന്നൈ വിമാനത്താവളത്തിലും ഈ വിമാനം ഇറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.