മനാമ: 10, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി പ്രവാസി വെൽഫെയർ ബഹ്റൈൻ ഉപരിപഠന-കരിയർ മാർഗനിർദേശ വെബിനാർ സംഘടിപ്പിച്ചു.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിക്ക് കരിയർ ഗുരു എം.എസ്. ജലീൽ നേതൃത്വം നൽകി. ലോകത്ത് വരുന്ന മാറ്റങ്ങളെ മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞടുക്കാൻ തയാറാവുകയും ചെയ്യണമെന്ന് അദ്ദേഹം കുട്ടികളെയും രക്ഷിതാക്കളെയും ഓർമപ്പെടുത്തി.
വിദ്യാർഥികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
മനാമ സോണൽ പ്രസിഡന്റ് നൗമൽ റഹ്മാൻ സ്വാഗതവും കരിയർ ആൻഡ് എജുക്കേഷൻ സെക്രട്ടറി ഷിജിന ആഷിഖ് നന്ദിയും പറഞ്ഞു. ഇർഷാദ് കോട്ടയം പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.