തെരുവിൽ അനധികൃതമായി കച്ചവടം ചെയ്തവരെ ഒഴിപ്പിക്കുന്നു
മനാമ: അനധികൃതമായി പഴങ്ങളും പച്ചക്കറികളും തെരുവിൽ വെച്ചു വിറ്റ കച്ചവടക്കാരെ ഒഴിപ്പിച്ച് കാപിറ്റൽ ഗവർണറേറ്റ്. മനായിലുടനീളം നടന്ന പരിശോധനയിൽ നിരവധി കച്ചവടക്കാരെയാണ് അനധികൃതമായി കച്ചവടം നടത്തിയതിന് ഒഴിപ്പിച്ചത്. ശൈഖ് അഹ്മദ് അവന്യൂ, ഗുദൈബിയ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളുടെയും സാധനങ്ങൾ പിടിച്ചെടുക്കുന്നതിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ഗവർണറേറ്റ് പ്രദർശിപ്പിച്ചിട്ടുണ്ട്. സുരക്ഷ, ശുചിത്വ ചട്ടങ്ങൾ ലംഘിച്ച് തുറസ്സായ സ്ഥലത്ത് വിറ്റ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ളവയാണ് പിടിച്ചെടുത്ത ഉൽപന്നങ്ങൾ.
പൊതു നടപ്പാതകൾ തടസ്സപ്പെടുത്തിയും ചെറുകിട, നിയമാനുസൃത വ്യാപാരികളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ രേഖകളില്ലാതെ നടത്തുന്ന തെരുവ് കച്ചവടങ്ങളെ ചെറുക്കുന്നതിനായി രാജ്യത്തെ നാല് ഗവർണറേറ്റുകളിലും വർഷം മുഴുവൻ പരിശോധന നടത്തണമെന്ന് കൗൺസിലർമാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതേതുടർന്നാണ് പരിശോധന ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.