ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം എം.എ യൂസുഫലി ഉദ്ഘാടനം ചെയ്യുന്നു
മനാമ: കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യക്കാരടക്കമുളള മുഴുവൻ പ്രവാസികളെയും സ്വദേശികൾക്കൊപ്പം ചേർത്ത് പിടിച്ച് ബഹ്റൈൻ ഭരണാധികാരികൾ നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടേറെ വിഷമങ്ങളും പ്രയാസങ്ങളും സഹിച്ച കോവിഡ് കാലഘട്ടമാണ് കഴിഞ്ഞുപോയത്. വാക്സിനും, മരുന്നും മറ്റ് എല്ലാവിധ സംവിധാനങ്ങളുമൊരുക്കി മഹാമാരിക്കാലത്ത് മുഴുവൻ ജനങ്ങളെയും ഭരണാധികാരികൾ സംരക്ഷിച്ചു.
അഗതികളെയും അശരണരെയും സഹായിക്കാനും സ്വതന്ത്ര്യത്തോടെ ജീവിക്കാനുമുളള സന്ദേശമാണ് ഓണം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഉസാമ അൽ അസ്ഫൂർ, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. അഥിതികൾക്ക് സമാജത്തിന്‍റെ ഉപഹാരം സമ്മാനിച്ചു. കലകാരൻ ദിനേഷ് മാവൂർ അറബിക് കാലിഗ്രാഫിയിൽ തീർത്ത ചിത്രം യൂസുഫലിക്ക് സമ്മാനിച്ചു. സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിളള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായിക കെ.എസ് ചിത്ര നയിച്ച ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.