ബി.എഫ്.സി പേ ട്രാവൽ ബഡ്ഡി കാർഡ് ലോഞ്ചിങ് ചടങ്ങിൽ ബി.എഫ്.സി ഹെഡ് ഓഫ് ബിസിനസ് ഡെവലപ്മെന്റ് റോജർ മെനെസെസ്, ബി.എഫ്.സി പേമെന്റ്സ് ജനറൽ മാനേജർ ഡേവിസ് ഡി. പാറക്കൽ, ദാദാഭായ് ട്രാവൽ ഡയറക്ടർ അദ്നാൻ ഗിലിത്വാല, ബി.എഫ്.സി ഗ്രോത്ത് മാർക്കറ്റർ ധന്വി ഷിർവായികർ എന്നിവർ
മനാമ: സഞ്ചാരികൾക്ക് മെച്ചപ്പെട്ട ഡിജിറ്റൽ സൗകര്യം നൽകുന്നതിനായി ബി.എഫ്.സി പേയ്മെന്റ്സും ദാദാഭായ് ട്രാവൽ ഏജൻസിയും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്ര, ലോകത്തെവിടെയും ഷോപ്പിങ് എന്നിവ തടസ്സമില്ലാതെ നടത്താൻ പറ്റുന്നരീതിയിൽ ബി.എഫ്.സി പേ ട്രാവൽ ബഡ്ഡി കാർഡ് പുറത്തിറക്കി. കാഷ് ഉപയോഗിക്കാതെ യാത്രചെയ്യാനും നേരിട്ട് വിദേശ കറൻസി വാങ്ങാനും ബി.എഫ്.സി പേ ആപ്പിലൂടെ സാധിക്കും. ദാദാഭായ് ട്രാവലിൽ നിന്ന് (വിമാനം, ഹോട്ടൽ അടക്കം സേവനങ്ങൾ ബുക്ക് ചെയ്യുമ്പോൾ സൗജന്യ ട്രാവൽ ബഡ്ഡി കാർഡ് ലഭിക്കും. ഒരു വർഷത്തേക്ക് സൗജന്യമാണ് ഈ സേവനം. കൂടുതൽ വിവരങ്ങൾ https://bfcpay.com/travelbuddy എന്ന സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.