ബഹ്റൈൻ പ്രതിഭ - ‘ലോകകേരളം ഓൺലൈൻ പോർട്ടൽ’ രജിസ്ട്രേഷൻ പ്രവർത്തനം
ഉദ്ഘാടനം
മനാമ: കേരളത്തിന് പുറത്തുള്ള, ലോകമെമ്പാടുമുള്ള കേരളീയ പ്രവാസികളെ ഒരു കുടക്കീഴില് ഒരുമിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായ ലോകകേരളം ഓൺലൈൻ പോർട്ടലിലേക്കുള്ള ബഹ്റൈൻ പ്രതിഭ നടത്തുന്ന രജിസ്ട്രേഷൻ പ്രവർത്തനം ആരംഭിച്ചു.
പ്രതിഭ ഹാളിൽ നടന്ന ചടങ്ങിൽ നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനും, നോർക്ക-റൂട്ട്സ് സി.ഇ.ഒ അജിത് കൊളാശ്ശേരിയും ചേർന്ന് ലോകകേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണനെ മൊബൈൽ ആപ് വഴി രജിസ്റ്റർ ചെയ്തു പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
മുഴുവൻ പ്രതിഭ അംഗങ്ങളെയും ഒപ്പം ബഹ്റൈനിലെ പ്രവാസി മലയാളികളെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രതിഭ നേതൃത്വം നൽകുമെന്നും, രജിസ്റ്റർ ചെയ്യുന്നതിന് സഹായം ആവശ്യമുള്ളവർക്ക് പ്രതിഭ പ്രവർത്തകരെ ബന്ധപ്പെടാമെന്നും പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിലും ആക്ടിങ് സെക്രട്ടറി മഹേഷ്
കെ.വിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.