27ാം രാവിൽ പള്ളികളിൽ വിശ്വാസികളുടെ തിരക്ക്​

മനാമ: റമദാനിലെ 27ാം രാവിൽ രാജ്യത്തെ വിവിധ പള്ളികളിൽ വിശ്വാസികളുടെ വൻ തിരക്ക്​ അനുഭവപ്പെട്ടു.മനാമയിലെ ‘സമസ്ത പള്ളി’ എന്നറിയപ്പെടുന്ന അബൂസുര്‍റ മസ്ജിദിൽ പ്രവാസികളെ ഉൾക്കൊള്ളാനാകാത്ത അവസ്​ഥയായിരുന്നു. ഇവി​ടെ രാത്രി 10.15 മുതല്‍ പുലര്‍ച്ചെ വരെ നീണ്ട ആത്മീയ സംഗമത്തില്‍ പതിവ് ആരാധനകള്‍ക്കു പുറമെ ഇഅ്തികാഫ്, തസ്ബീഹ് നമസ്കാരം, ദിക്​റ്​- ദുആ മജ്​ലിസ് തുടങ്ങിയവയും നടന്നു.  
പ്രാർഥനകൾക്ക്​ ശറഫുദ്ദീന്‍ മുസ്​ലിയാർ, സമസ്ത ബഹ്റൈന്‍ പ്രസിഡൻറ്​ ഫക്റുദ്ദീന്‍ കോയ തങ്ങൾ എന്നിവർ നേതൃത്വം നല്‍കി. പാശ്ചാതാപമെന്നാല്‍ നിലവിലെ മോശം അവസ്ഥയില്‍ നിന്ന് നല്ല അവസ്ഥയിലേക്ക് മാറുക എന്നാണ്​ അർഥമെന്ന്​ ഫഖ്​റുദ്ദീൻ കോയ തങ്ങൾ പറഞ്ഞു. 
ജീവിതത്തിൽ നന്മകള്‍ മാത്രം ചെയ്യാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത  കേന്ദ്ര^ഏരിയ പ്രവര്‍ത്തകരും നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.  

Tags:    
News Summary - bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT