മനാമ: ‘പ്രവാചകചര്യ സന്തുലിതമാണ്’ എന്ന പേരില്‍ ഫ്രന്റ് സോഷ്യല്‍ അസോസിയേഷന് നടത്തുന്ന കാമ്പയിനിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന വിജ്ഞാന മത്സരത്തിന്‍െറ ബ്രോഷര്‍ പ്രകാശനം ചെയ്തു. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്തയില് നിന്നും കാപിറ്റല്‍ സെക്രട്ടേറിയറ്റ് വൈസ് ചെയര്മാന് എന്‍ജിനീയര്‍ മാസിന് ഉംറാന്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. വിജ്ഞാന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് കണ്‍വീനര്‍ എ.എം.ഷാനവാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.