കേരളീയ സമാജം മുഖാമുഖം: ചോദ്യങ്ങളോട് അനുഭാവപൂര്‍വം പ്രതികരിച്ച് വി.കെ.സിങ് 

മനാമ: കേരളീയ സമാജത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങുമായി നടന്ന മുഖാമുഖത്തില്‍ ഉയര്‍ന്നത് പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഗള്‍ഫ് സെഷന്‍െറ സമയം ദീര്‍ഘിപ്പിക്കണമെന്ന് സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള, ‘പ്രതിഭ’ നേതാവ് സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കുറഞ്ഞ വരുമാനക്കാര്‍ ഇവിടെ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കണമെന്നും സുബൈര്‍ അഭ്യര്‍ഥിച്ചു. സര്‍വകലാശാലകളുടെ ഇന്ത്യക്ക് പുറത്തുള്ള കാമ്പസുകള്‍ നിര്‍ത്തലാക്കിയ പ്രശ്നം, ഫാ.ടോം ഉഴുന്നാലിന്‍െറ മോചനം തുടങ്ങിയ വിഷയങ്ങള്‍ സോവിച്ചന്‍ ചെന്നാട്ടുശ്ശേരി ഉന്നയിച്ചു. കാമ്പസുകള്‍ നിര്‍ത്തലാക്കിയ നടപടി പുന$പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. 
യാത്രാസമിതിക്ക് വേണ്ടി കെ.ടി.സലിം വിമാന നിരക്കിലെ കൊള്ള മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സ്വകാര്യ- പൊതുമേഖലകളില്‍  ബാക്കി എല്ലാ രംഗത്തും സര്‍ക്കാര്‍ നിയന്ത്രണം ഉള്ളപ്പോഴും വിമാന നിരക്കിന്‍െറ കാര്യത്തില്‍ മാത്രം അതില്ലാത്തതാണ് ഈ വിഷയം തുടരാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. പ്രവാസികളുടെ മൊത്തം വിഷയമായി പരിഗണിച്ച് ഈ പ്രശ്നത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 500ന്‍െറയും 1000ത്തിന്‍െറയും പഴയ നോട്ടുകള്‍ കൈവശമുള്ള മലയാളി പ്രവാസികള്‍ക്ക് അത് കേരളത്തില്‍ തന്നെ മാറ്റുന്നതിനുള്ള സംവിധാനം 2017 ആഗസ്റ്റ് വരെ ലഭ്യമാക്കണമെന്നും അഭ്യര്‍ഥിച്ചു. പ്രശോഭ് രാമനാഥ്, സോമന്‍ ബേബി, ഇ.കെ.പ്രദീപന്‍ തുടങ്ങിയവരും ചോദ്യങ്ങള്‍ ഉന്നയിച്ചു. 
 

News Summary - bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.