മനാമ: ബഹ്‌റൈനിൽ വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനായി നേരിട്ട് വെയിൽ ഏൽക്കുന്ന പുറംജോലികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഉച്ചസമയത്തെ ജോലി നിരോധനം കർശനമായി നടപ്പിലാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയാണ് ഈ നിയന്ത്രണം നിലനിൽക്കുന്നത്. ഉയർന്ന താപനിലയും ഉഷ്ണതരംഗവും മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ജോലി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. നിയമലംഘനം നടത്തുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 500 മുതൽ 1,000 ദീനാർ വരെ പിഴയോ, അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളും ഒരുമിച്ച് ലഭിക്കാവുന്നതാണ്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ തൊഴിലുടമകളും സ്ഥാപനങ്ങളും ഈ നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.