ന്യൂഡൽഹിയിൽ നടക്കുന്ന ഫാർമസ്യൂട്ടിക്കൽ മേഖലയിലെ നിയന്ത്രണ ഏജൻസികളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ ഡോ. മറിയം അൽ ജാലാഹ്മ സംസാരിക്കുന്നു
മനാമ: ന്യൂഡൽഹിയിൽ നടക്കുന്ന ഫാർമസ്യൂട്ടിക്കൽ മേഖലയിലെ നിയന്ത്രണ ഏജൻസികളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) സി.ഇ.ഒ ഡോ. മറിയം അൽ ജാലാഹ്മ പങ്കെടുത്തു. വിവിധ ഔഷധനിർമാതാക്കളുമായും റെഗുലേറ്ററി അതോറിറ്റി പ്രതിനിധികളുമായും അവർ കൂടിക്കാഴ്ച നടത്തി.
ബഹ്റൈനിലെ ആരോഗ്യമേഖലയിൽ നടപ്പാക്കിയ പരിഷ്കാരങ്ങളെക്കുറിച്ച് അവർ വിശദീകരിച്ചു.
മരുന്നുകളുടെ മേലുള്ള നിയന്ത്രണം, ആവശ്യമായ ഔഷധങ്ങൾ വേഗത്തിൽ ലഭ്യമാക്കൽ, ഔഷധ രജിസ്ട്രേഷൻ നടപടികളിൽ വിവിധ രാജ്യങ്ങളിലെ നിയന്ത്രണ ഏജൻസികൾ തമ്മിലെ സഹകരണം എന്നിവയാണ് സമ്മേളനത്തിൽ ചർച്ചചെയ്യുന്നത്. തങ്ങളുടെ ഔഷധങ്ങൾ എൻ.എച്ച്.ആർ.എയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സി.ഇ.ഒ ഇന്ത്യയിലെ നിർമാതാക്കളോട് ആഹ്വാനം ചെയ്തു. നിലവിൽ 61 ഫാക്ടറികളും 121 ഉൽപന്നങ്ങളും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.