മനാമ: പുതുവത്സരത്തെ വരവേൽക്കാൻ വിപുലമായ ആഘോഷവുമായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി. ഡിസംബർ 31ന് നടത്തുന്ന കരിമരുന്നുപ്രകടനവും വിനോദപരിപാടികളും ബഹ്റൈൻ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് അതോറിറ്റി.അവന്യൂസ് പാർക്ക്, മറാസി ബീച്ച്, വാട്ടർ ഗാർഡൻ സിറ്റി, ഹാർബർ റോ എന്നിവിടങ്ങളിൽ പുതുവത്സരത്തലേന്ന് കരിമരുന്നുപ്രകടനം നടക്കും. ആദ്യമായാണ് നാലിടങ്ങളിൽ ഒരേ ദിവസം കരിമരുന്നുപ്രകടനം അരങ്ങേറുന്നത്.
ഇതിനു പുറമേ, മറ്റു നിരവധി വിനോദപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡ്രോൺ ഷോ, ലൈവ് സംഗീത പരിപാടി, ഭക്ഷണ സ്റ്റാളുകൾ തുടങ്ങിയവയും പുതുവത്സര ദിനങ്ങളെ ആഘോഷഭരിതമാക്കും. മാർട്ടിൻ ഗാരിക്സ് നയിക്കുന്ന സംഗീതപരിപാടി അൽദാന ആംഫി തിയറ്ററിൽ ഡിസംബർ 31ന് നടക്കും. ബഹ്റൈനിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം പ്രഖ്യാപിക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സി.ഇ.ഒ ഡോ. നാസർ ഖാഅദി പറഞ്ഞു. ആഘോഷങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ calendar.bh എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.