സമസ്ത ബഹ്റൈൻ സംഘടിപ്പിച്ച ദേശീയദിനാഘോഷം
മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസയും കാപിറ്റൽ കമ്യൂണിറ്റി സെന്ററും സംയുക്തമായി ബഹ്റൈൻ ദേശീയദിനം ആഘോഷിച്ചു. ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് ഖറാത്ത മുഖ്യാതിഥിയായി പങ്കെടുത്തു.
ജാസിം അൽ സബ്ത്ത്, അബ്ദുല്ല ബക്കർ, മുഹമ്മദ് റാഷിദ്, അഹ്മദ് ഇബ്രാഹിം, അഹ്മദ് ഇസ്മായിൽ, ഹസൻ സബ്ത്, ഇബ്രാഹിം മത്താർ, ഇസ്മായിൽ ഹസൻ എന്നീ പ്രമുഖരും സന്നിഹിതരായിരുന്നു. സമസ്ത ബഹ്റൈൻ ജന. സെക്രട്ടറി വി.കെ. കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞു. അശ്റഫ് അൻവരി ചേലക്കര, ശറഫുദ്ദീൻ മുസ്ലിയാർ, കളത്തിൽ മുസ്തഫ, സഹീർ കാട്ടാംപള്ളി, ജാഫർ കണ്ണൂർ, സജീർ പന്തക്കൽ, ശൈഖ് റസാഖ്, ഷാനവാസ് കായംകുളം, അബ്ദുറഹ്മാൻ മൗലവി, കാസിം മൗലവി, അൻവർ ഹുദവി, കാദർ മൗലവി, റഊഫ് കണ്ണൂർ, സുബൈർ ഫ്രീഡം, സ്വാലിഹ് കുറ്റ്യാടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.