ബഹ്റൈന്‍ ലാല്‍കെയേഴ്സ് പ്രതിമാസ സഹായം കൈമാറുന്നു
മനാമ: ഗുരുതരാവസ്ഥതയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന മോഹൻലാൽ ഫാൻസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് അരവിന്ദന്റെ ചികിത്സക്കായി ബഹ്റൈൻ ലാൽകെയേഴ്സ് അംഗങ്ങളില്‍നിന്ന് സമാഹരിച്ച അടിയന്തര ചികിത്സ ധനസഹായം കൈമാറി. ബഹ്റൈന്‍ ലാല്‍ കെയേഴ്സ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാമാസവും നൽകുന്ന സഹായത്തിന്റെ ഈ മാസത്തെ ഗഡുവാണ് നാട്ടില്‍ ഉത്സവത്തിനിടെ ആനപുറത്തുനിന്ന് വീണ് ചികിത്സയിലുള്ള അരവിന്ദന്റെ ചികിത്സാർഥം ലാല്‍കെയേഴ്സ് കോഓഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍, എക്സിക്യൂട്ടിവ് അംഗം നന്ദന് കൈമാറിയത്.
പ്രസിഡന്റ് എഫ്.എം. ഫൈസല്‍, സെക്രട്ടറി ഷൈജു കന്പ്രത്ത്, ട്രഷറര്‍ അരുണ്‍ ജി. നായര്‍, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഗോപേഷ് അടൂര്‍, ബിനു കോന്നി, പ്രദീപന്, വിപിന്‍, അരുൺ തൈകാട്ടില്‍, വിഷ്ണുവിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.