ഫൈസൽ കൊയിലാണ്ടി, ഷഹീർ മഹ്മൂദ്, റാഫി പയ്യോളി,
ജാസിർ ഹനീഫ കാപ്പാട്
മനാമ: ബഹ്‌റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കൗൺസിൽ മീറ്റ് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ഉദ്ഘാടനം ചെയ്തു.
അഷറഫ് കാട്ടിൽപീടിക അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി, മുൻ സംസ്ഥാന പ്രസിഡന്റ് എസ്.വി. ജലീൽ, മണ്ഡലം മുൻ പ്രസിഡന്റുമാരായ ടി.പി. നൗഷാദ്, ജെ.പി.കെ. തിക്കോടി, സീനിയർ നേതാക്കളായ ഹംസ കെ. ഹമദ്, കളത്തിൽ മുസ്തഫ, ഹമീദ് അയനിക്കാട് എന്നിവർ സന്നിഹിതരായിരുന്നു.
ഷഹീർ മഹമൂദ് പ്രവർത്തന റിപ്പോർട്ടും ഫൈസൽ കൊയിലാണ്ടി വരവുചെലവ് കണക്കും അവതരിപ്പിച്ചു. 2024 -2027 വർഷത്തേക്കുള്ള മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഫൈസൽ കൊയിലാണ്ടിയെയും ജനറൽ സെക്രട്ടറി ആയി ഷഹീർ മഹ്മൂദിനെയും ട്രഷറർ ആയി റാഫി പയ്യോളിയെയും ഓർഗനൈസിങ് സെക്രട്ടറി ആയി ജാസിർ ഹനീഫ കാപ്പാടിനെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി എം.എ. ഷമീർ, സുബൈർ നന്തി, സുഹൈൽ മേലടി, അബ്ദുൽ റഹൂഫ് അമേത്, പി.ആർ. ഹമദ് എന്നിവരെയും ജോയന്റ് സെക്രട്ടറിമാരായി കെ.ടി. സുബൈർ, അബ്ദുറഹ്മാൻ ഇയ്യോതിൽ, അബ്ബാസ് പുറക്കാട്, ഫൈസൽ ഇയ്യഞ്ചേരി, ഫാസിൽ കൊയിലാണ്ടി എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക് അഷറഫ് തോടന്നൂർ, അഷറഫ് അഴിയൂർ, അലി ഒഞ്ചിയം, മൻസൂർ അഹ്മദ്, ഫൈസൽ തോലേരി എന്നിവർ നേതൃത്വം നൽകി. ഫൈസൽ കൊയിലാണ്ടി സ്വാഗതവും സുബൈർ നന്തി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.