മനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച എട്ടു ദിവസത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു. യൂ ട്യൂബ്, ഫേസ്ബുക്ക്, സൂം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലായാണ് ആഘോഷ പരിപാടികൾ നടത്തിയത്.
തിരുവാതിര, ഓണപ്പാട്ട്, സിനിമാറ്റിക് ഡാൻസ്, സെമി ക്ലാസിക്കൽ ഡാൻസ്, കവിതകൾ, ടിക്-ടോക്, ഓണപ്പുടവ മത്സരം, പായസ മത്സരം, സംഘഗാനം, നാടൻപാട്ടുകൾ,ചലച്ചിത്ര ക്വിസ് തുടങ്ങിയ പരിപാടികൾ അരങ്ങേറി. സന്തോഷ് കൈലാസിെൻറ നേതൃത്വത്തിൽ സോപാനം കലാകാരന്മാർ അവതരിപ്പിച്ച സോപാന സംഗീതവും പഞ്ചാരി മേളവും ശ്രദ്ധേയമായി.
കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ആദ്യമായാണ് ബഹ്റൈനിൽ മേളം അരങ്ങേറിയത്. ഏഴാം ദിവസം വൈകീട്ട് അവതാരകൻ രാജ് കലേഷ്, മജീഷ്യൻ മൂർത്തി, പോൾ ഡാൻസർ കിഷോർ, ഗായിക ചിത്ര പൈ എന്നിവർ ഓൺലൈൻ ഇൻററാക്ടിവ് മെഗാ ഷോ നയിച്ചു.
സമാപന ദിവസമായ വെള്ളിയാഴ്ച 2500 പേർക്ക് അട പ്രഥമൻ തയാറാക്കി വിതരണം ചെയ്തു. പഴയിടം മോഹനൻ നമ്പൂതിരി ഓൺലൈനിൽ പായസം തയാറാക്കുന്നതിന് നേതൃത്വം നൽകി. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ തെന്നിന്ത്യൻ താരം രോഹിണിയുമായി പി.വി. രാധാകൃഷ്ണപിള്ള ഓൺലൈൻ മുഖാമുഖം നടത്തി.
ഗായിക കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ ഗാനമേളയും അവതരിപ്പിച്ചു. സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, എൻറർടെയിൻമെൻറ് സെക്രട്ടറി പ്രദീപ് പത്തേരി, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ദിലിഷ് കുമാർ, ജോ. കൺവീനർ ആഷ്ലി കുര്യൻ, ഉണ്ണിക്കൃഷ്ണപിള്ള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.