മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസിയുമായി ടെലിഫോണിൽ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിെൻറ പുരോഗതി ചർച്ചയിൽ വിലയിരുത്തി. വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള നടപടികളും കോവിഡ് പ്രതിരോധ രംഗത്തെ സഹകരണ സാധ്യതകളും ചർച്ചാ വിഷയമായി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
ബഹ്റൈൻ വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ വിനോദ സഞ്ചാര മന്ത്രി ഒറിറ്റ് ഫർകാഷ് ഹാകോഹനും തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചയിൽ വിനോദസഞ്ചാര മേഖലയിലെ സഹകരണം വിഷയമായി. വിനോദസഞ്ചാര മേഖലയിൽ കൂടുതൽ നിക്ഷേപത്തിനുള്ള സാധ്യതകളും ചർച്ച ചെയ്തു. ബഹ്റൈെൻറ പൗരാണിക പാരമ്പര്യം ഉയർത്തിക്കാട്ടി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ അൽ സയാനി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.