മനാമ: മീറ്റ് ഐ.സി.ടി കോണ്‍ഫറന്‍സിന്റെയും ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ ടെക്നോളജി എക്സിബിഷന്റെയും (ബൈടെക്സ്) 12ാം പതിപ്പ് ഗള്‍ഫ് കണ്വെന്ഷന് സെന്ററില്‍ തുടങ്ങി.
ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചുവരെയാണ് കോണ്‍ഫറൻസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പരിവര്‍ത്തന ശേഷിയും നവീകരണവുമാണ് ഈ വര്‍ഷത്തെ കോണ്‍ഫറൻസിന്റെ വിഷയം. അറിവ് പങ്കിടല്‍, നെറ്റ് വര്‍ക്കിങ്, നൂതന ഡിജിറ്റല്‍ പരിഹാരങ്ങള്‍ പര്യവേക്ഷണം ചെയ്യല്‍ എന്നിവക്കുള്ള അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പരിപാടി ഐ.സി.ടി കമ്പനികള്‍, വ്യവസായ വിദഗ്ധര്‍, പ്രഫഷനലുകള്‍, നവീനാശയക്കാര്‍ എന്നിവരെ ഒന്നിപ്പിക്കും. ബഹ്റൈനിലെ ഐ.സി.ടി മേഖലയെ മുന്നോട്ടുകൊണ്ടുപോകുന്നതിനും സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ പ്രാദേശിക കേന്ദ്രമായി മാറ്റുന്നതിനും പരിപാടി അവസരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.