Posted On
date_range Updated On
date_range യാത്രക്കാർക്ക് കടന്നുപോകാൻ 23 ഇ-ഗേറ്റുകൾ
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് കടന്നു പോകാൻ 23 ഇ-ഗേറ്റുകൾ ഒരുക്കിയിട്ടുണ്ടെന്ന് പോർട്ട് മാനേജ്മെൻറ് ഡയറക്ടർ ഫവാസ് നാസിർ അൽ ജീറാൻ വ്യക്തമാക്കി. ബഹ്റൈനിലേക്ക് പുതുതായി വരുന്ന മുഴുവൻ വിദേശ തൊഴിലാളികളുടെയും മുഖം, കണ്ണ്, വിരലടയാളം എന്നിവ രേഖപ്പെടുത്തും. അനധികൃതമായി രാജ്യത്തുനിന്ന് പോകാനോ വരാനോ സാധിക്കില്ല. പാസ്പോർട്ടുകളുമായി ബന്ധിപ്പിച്ചാണ് ഇ-ഗേറ്റുകൾ പ്രവർത്തിക്കുക. പാസ്പോർട്ട് ഓഫിസറേക്കാൾ കൃത്യതയോടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നവയാണ് ഇതെന്ന് പരീക്ഷണത്തിലൂടെ വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.