ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ക്രിക്കറ്റ് ടീം അംഗങ്ങൾ ആദരവ് ഏറ്റുവാങ്ങുന്നു
മനാമ: ബഹ്റൈൻ കേരള ഡിസ്ട്രിക്റ്റ്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ കന്നിയങ്കത്തിൽ തന്നെ റണ്ണേഴ്സ്- അപ് ആയി തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം (ബി.എം.ഡി.എഫ്) ക്രിക്കറ്റ് ടീമിനെ ആദരിച്ചു. കെ-സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് െ മമന്റോ നൽകി ആദരിച്ചത്. ബി.എം.ഡി.എഫ് രക്ഷാധികാരി ബഷീർ അമ്പലായി, സലാം മമ്പാട്ടുമൂല, ഷമീർ പൊട്ടച്ചോല, ഫസലുൽ ഹഖ്, അലി അഷറഫ്, ഷമീർ പൊന്നാനി, റഹ്മത്തലി, വാഹിദ് വളാഞ്ചേരി, നൗഷർ തങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം ഡോക്ടർ യാസർ ചോമയിലിൽ നിന്ന് ടീം ക്യാപ്റ്റൻ ഷിഹാബ് വെളിയങ്കോടും മറ്റു ടീം അംഗങ്ങളും ചേർന്ന് ആദരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.