സിയാദ്

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ: ബഹ്‌റൈൻ പ്രവാസിയായിരുന്ന വടകര ​ചോറോട്​ കു​രി​ക്കി​ലാ​ട് കെടഞ്ഞോത്ത് സിയാദ് (41) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് നാട്ടിൽ നിര്യാതനായി. മനാമയിൽ ​േചാ​േക്ലറ്റ്​ ഷോപ്പിൽ ജീവനക്കാരനായിരുന്നു. പരേതനായ കെടഞ്ഞോത്ത് ഇ​ബ്രാ​ഹിം ഹാജിയുടെ മകനാണ്​. മാതാവ്​: കു​ഞ്ഞ​യി​ശ. ഭാര്യ: സഹല. മക്കൾ: ഹിബ സി​യ​ല, സിൻഹ ഷെ​റി​ന്‍, മുഹമ്മദ്. സഹോദരങ്ങൾ: ഫൈസൽ, നൗഷാദ്, സുനീർ, നസീർ, ഫൗസിയ, സറീന. ബ​ഹ്​​റൈ​ന്‍ കെ.​എം.​സി.​സി. മെ​മ്പ​റും കു​രി​ക്കി​ലാ​ട് പ്ര​ദേ​ശ​ത്തെ രാ​ഷ്​​ട്രീ​യ, സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു. സിയാദി​​െൻറ നിര്യാണത്തി ൽ കെ.എം.സി.സി ബഹ്‌റൈനും വില്യാപ്പള്ളി മുസ്​ലിം ജമാഅത്ത് ബഹ്‌റൈൻ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.