മനാമ: ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് കൺവെൻഷൻ ആൻഡ് എക്സിബിഷൻസ് റാങ്കിങ്ങിൽ ബഹ്റൈന്‍ മികവ്. ആദ്യ 100 രാജ്യങ്ങളിൽ ബഹ്റൈന്‍ 89ാമത് സ്ഥാനമാണ് ലഭിച്ചത്. 2022ൽ നടന്ന എക്സിബിഷനുകളുടെയും സമ്മേളനങ്ങളുടെയും അടിസ്ഥാനത്തിലാണ് ബഹ്റൈൻ മികവ് പുലർത്തിയതായി രേഖപ്പെടുത്തിയത്. മിഡിലീസ്റ്റിലെ ഏറ്റവും ആധുനിക എക്സിബിഷൻ സെന്ററായാണ് ബഹ്റൈനെ വിലയിരുത്തിയിട്ടുള്ളത്.
ഏതാനും വർഷത്തിനിടയിൽ ഈ വർഷമാണ് ബഹറൈന്‍ ഉയർന്ന സ്ഥാനം കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കോൺഫറൻസ് അസോസിയേഷനിൽ 1000ലധികം കമ്പനികൾ അംഗങ്ങളായുണ്ട്. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന എക്സിബിഷനുകൾക്കും സമ്മേളനങ്ങൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിന് അസോസിയേഷൻ ശ്രദ്ധ പതിപ്പിക്കുന്നു. വിവിധ മാർഗേണയുള്ള വിലയിരുത്തലിൽ അന്താരാഷ്ട്ര റാങ്കിങ്ങിൽ ആദ്യ 100 പട്ടണങ്ങളിൽ ബഹ്റൈൻ ഉൾപ്പെടാൻ സാധിച്ചത് നേട്ടമാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.