ഗൾഫ് മാധ്യമം’ ഒരുക്കുന്ന ബഹ്റൈൻ ബീറ്റ്സ് മെഗാ മ്യൂസിക്കൽ ആൻഡ് എൻറർടൈൻമെന്റ്
പരിപാടിയുടെ പ്രീമിയം കാറ്റഗറി ടിക്കറ്റ് ബ്രാസ് സ്റ്റാർ കോൺട്രാക്ടിങ് മാനേജർ മിഥുൻ മോഹനും ഇഷാനിയ മിഥുനും ചേർന്ന് റസിഡന്റ് മാനേജർ ജലീൽ അബ്ദുല്ലയിൽനിന്ന് ഏറ്റുവാങ്ങുന്നു
മനാമ: ജൂൺ മുപ്പതിന് ക്രൗൺ പ്ലാസയിൽ ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ബഹ്റൈൻ ബീറ്റ്സ് മെഗാ മ്യൂസിക്കൽ ആൻഡ് എൻറർടൈൻമെന്റ് പരിപാടിയുടെ പ്രീമിയം കാറ്റഗറി ടിക്കറ്റ് ബ്രാസ് സ്റ്റാർ കോൺട്രാക്ടിങ് മാനേജർ മിഥുൻ മോഹനും ഇഷാനിയ മിഥുനും ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ‘ഗൾഫ് മാധ്യമം’ റസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല, എക്സിക്യുട്ടീവ് അംഗം മൊയ്തു കാഞ്ഞിരോട്, ബദറുദ്ദീൻ പൂവ്വാർ, സർക്കുലേഷൻ എക്സിക്യുട്ടീവ് റിയാസുദ്ദീൻ എന്നിവർ പങ്കെടുത്തു.
100 ദിനാറിന്റെ പ്രീമിയം സോൺ ടിക്കറ്റെടുക്കുന്നവർക്ക് കല്പറ്റ കല്ലാട്ട് ബ്രിട്ടീഷ് റിസോർട്ടിൽ കുടുംബസമേതം (കുടുംബത്തിലെ നാലംഗങ്ങൾ) താമസിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 100 ദിനാറിന്റെ പ്രീമിയം സോൺ ടിക്കറ്റെടുത്താൽ നാലു പേർക്ക് പരിപാടിയിൽ പങ്കെടുക്കാം. 25 ദിനാറിന്റെ സിംഗിൾ ടിക്കറ്റും പ്രീമിയം സോണിൽ ലഭ്യമാണ്. 20 ദിനാറിന്റെ ഡയമണ്ട് ടിക്കറ്റെടുത്താൽ അഞ്ച് ദിനാറിന്റെ മൂല്യമുള്ള സമ്മാനങ്ങൾ ഉറപ്പാണ്. രണ്ടു പേർക്കാണ് ഡയമണ്ട് സോണിൽ ഈ ടിക്കറ്റിൽ പ്രവേശനം. പത്തു ദിനാറിന്റെ സിംഗിൾ ടിക്കറ്റും ഡയമണ്ട് സോണിൽ ലഭ്യമാണ്. ഇതു കൂടാതെ അഞ്ച് ദിനാറിന്റെ ഗോൾഡ് ടിക്കറ്റുകളും ലഭ്യമാണ്.
ഒരാൾക്കാണ് പ്രവേശനം. പ്രീമിയം, ഡയമണ്ട് സോൺ ടിക്കറ്റുള്ളവർക്ക് ലഘുഭക്ഷ്യ വിഭവങ്ങളും കൂൾഡ്രിങ്സും മറ്റ് വൗച്ചറുകളുമടക്കമുള്ള ഗിഫ്റ്റ് പാക്കറ്റും ലഭിക്കും. ‘ബഹ്റൈൻ ബീറ്റ്സ് ടിക്കറ്റുകൾ 97334619565 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം. വനേസ്സ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്. ഉണ്ണി മേനോൻ, രമേശ് പിഷാരടി, മേഘ്ന, അശ്വതി ശ്രീകാന്ത്, ആൻ ആമി, വൈഷ്ണവ് ഗിരീഷ്, ചിത്ര അരുൺ, ജാസിം ജമാൽ, മനോജ് ജോർജ്, റംസാൻ മുഹമ്മദ്, അശ്വന്ത് അനിൽകുമാർ തുടങ്ങി സംഗീത നൃത്ത, സിനിമ ലോകത്തെ പ്രമുഖരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.