മനാമ: ജൂൺ 30ന് ക്രൗൺപ്ലാസയിൽ കോൺവെക്സുമായി സഹകരിച്ച് ‘ഗൾഫ് മാധ്യമ’മൊരുക്കുന്ന സംഗീതവിരുന്ന് ‘ബഹ്റൈൻ ബീറ്റ്സി’ന്റെ ടിക്കറ്റെടുക്കുന്നവർക്ക് അവിശ്വസനീയ ഓഫറുകൾ. 100 ദീനാറിന്റെ പ്രീമിയം സോൺ ടിക്കറ്റെടുക്കുന്നവർക്ക് കൽപറ്റ കല്ലാട്ട് ബ്രിട്ടീഷ് റിസോർട്ടിൽ കുടുംബസമേതം താമസിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 100 ദീനാറിന്റെ പ്രീമിയം സോൺ ടിക്കറ്റെടുത്താൽ നാലുപേർക്ക് പരിപാടിയിൽ പങ്കെടുക്കാം.
25 ദീനാറിന്റെ സിംഗിൾ ടിക്കറ്റും പ്രീമിയം സോണിൽ ലഭ്യമാണ്. 20 ദീനാറിന്റെ ഡയമണ്ട് ടിക്കറ്റെടുത്താൽ അഞ്ച് ദീനാറിന്റെ മൂല്യമുള്ള സമ്മാനങ്ങൾ ഉറപ്പാണ്. രണ്ടുപേർക്കാണ് ഡയമണ്ട് സോണിൽ ഈ ടിക്കറ്റിൽ പ്രവേശനം. പത്തു ദീനാറിന്റെ സിംഗിൾ ടിക്കറ്റും ഡയമണ്ട് സോണിൽ ലഭ്യമാണ്. ഇതുകൂടാതെ അഞ്ച് ദീനാറിന്റെ ഗോൾഡ് ടിക്കറ്റുകളും ലഭ്യമാണ്.
ഒരാൾക്കാണ് പ്രവേശനം. ‘ബഹ്റൈൻ ബീറ്റ്സ്’ ടിക്കറ്റുകൾ 34619565 നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം. വനേസ്സ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്. ഉണ്ണി മേനോൻ, രമേശ് പിഷാരടി, മേഘ്ന, അശ്വതി ശ്രീകാന്ത്, ആൻ ആമി, വൈഷ്ണവ് ഗിരീഷ്, ചിത്ര അരുൺ, ജാസിം ജമാൽ, മനോജ് ജോർജ്, റംസാൻ മുഹമ്മദ്, അശ്വന്ത് അനിൽകുമാർ തുടങ്ങി സംഗീത, നൃത്ത, സിനിമ ലോകത്തെ പ്രമുഖരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.