????? ??????????? ???? ????????????? ????????? ??????????

ഗൾഫ്​ പ്രോപർട്ടി ​േഷാ പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

മനാമ: രാജ്യത്തി​​െൻറ സാമ്പത്തിക വികസന, നിക്ഷേപ മേഖലയിൽ റിയൽഎസ്​റ്റേറ്റ്​ മേഖലക്ക്​ നിർണ്ണായകമായ പങ്ക്​ ഉണ്ട െന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. രാജ്യത്തി​​െൻറ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ മുതൽമുടക്കുന്നത്​ തികച്ചും സുരക്ഷിതവും വിജയകരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്​ നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ളവ അനുയോജ്യവും സുതാര്യവുമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗൾഫ്​ പ്രോപർട്ടി ​േഷാ ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ ആൻറ്​ കൺവൻഷൻ സ​െൻററിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിലാൽ കോൺഫറൻസെസ്​ ആൻറ്​ എക്​സിബിഷൻസ്​ (എച്ച്​.സി.ഇ)യാണ്​ എക്​സിബിഷൻ നടത്തുന്നത്​. 19 രാജ്യങ്ങളിൽ നിന്നായി 140 പ്രദർശകർ മേളയിൽ സംബന്​ധിക്കുന്നുണ്ട്​. യു.എ.ഇ, കുവൈത്ത്​,ജോർദാൻ, ജർമനി,തുർക്കി,ഇൗജിപ്​ത്​,യു.കെ തുടങ്ങിയ രാജ്യങ്ങൾ പ​െങ്കടുക്കുന്നുണ്ട്​. മന്ത്രിമാർ, മുതിർന്ന ഒൗദ്യോഗിക വ്യക്തിത്വങ്ങൾ, അംബാസഡർമാർ,വ്യാപാരി പ്രമുഖർ തുടങ്ങിയവർ ഷോയുടെ ഉദ്​ഘാടന ചടങ്ങിൽ സംബന്​ധിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.