???????? ?????? ???? ????? ???? ??????? ???? ??????? ???????? ???????? ?????????????? ????? ??????? ??? ????? ???????? ???? ???????????? ??????? ??????????

കുവൈത്ത് അമീര്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയെ സ്വീകരിച്ച് ചര്‍ച്ച നടത്തി

മനാമ: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്​മദ് അല്‍ ജാബിര്‍ അസ്സബാഹ് ബഹ്റൈന്‍ ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റുമൈഹിയെ സ്വീകരിച്ച് ചര്‍ച്ച നടത്തി.

കഴിഞ്ഞ ദിവസം കുവൈത്തില്‍ സംഘടിപ്പിച്ച അറബ് ഇന്‍ഫ ര്‍മേഷന്‍ ഫോറത്തില്‍ സംബന്ധിക്കാനത്തെിയതായിരുന്നു അദ്ദേഹം. കുവൈത്ത് അമീറിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങള്‍ അദ്ദേഹം കൈമാറി. ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹി​​െൻറ നേതൃത്വത്തില്‍ കുവൈത്ത് കൂടുതല്‍ പുരോഗതിയും വളര്‍ച്ചയും കൈവരിക്കാനിടയാക​ട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും ചര്‍ച്ചയില്‍ കടന്നുവരികയും മാധ്യമ മേഖലയിലടക്കം കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകള്‍ ഉയര്‍ന്നു വരികയും ചെയ്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.