???????? ??????? ??????? ???? ???????????? ???????? ???????? ????????????

അന്താരാഷ്​ട്ര സുസ്ഥിര ഉൗർജ സമ്മേളനം ഉദ്​ഘാടനം ചെയ്​ത​ു

മനാമ: യു.എ.ഇയുടെയും ബഹ്​റൈൻ സൊസൈറ്റി ഒാഫ്​ ഇഞ്ചിനീയേഴ്​സി​​െൻറയും യുനൈറ്റഡ്​ നേഷൻസ്​ ഡെവലപ്പ്​മ​െൻറ്​ ഫോറ ത്തി​​െൻറയും സഹകരണത്തിൽ നടക്കുന്ന ഷാർജ ഇലക്​ട്രിസിറ്റി സ്​റ്റാൻറ്​ അന്താരാഷ്​ട്ര സുസ്ഥിര ഉൗർജ സമ്മേളനം ബഹ്​റൈൻ വൈദ്യുതി,ജലം മന്ത്രി ഡോ.അബ്​ദുൽ ഹുസൈൻ മിർസ ഉദ്​ഘാടനം ചെയ്​തു.

ഉദ്​ഘാടനത്തിന്​ എത്തിച്ചേർന്ന അദ്ദേഹത്തെ ഇഞ്ചിനീയർ അഫ്​റാ അൽ ഒവായ്​സ്​, ഇഞ്ചിനീയർ മറിയം അൽ സറൗനി, അതോറിറ്റി എക്​സിക്യൂട്ടീവ്​ ചെയർമാൻ ഡോ.റാഷിദ്​ ഒബയ്​ദ്​ അൽ ലിം എന്നിവർ ചേർന്ന്​ സ്വീകരിച്ചു.

സമ്മേളനത്തിന്​ മുൻകൈ എടുത്ത ഷാർജ വൈദ്യുതി, ജലം അതോറിറ്റി ചെയർമാൻ ഡോ.റാഷിദ്​ ഒബയ്​ദ്​ അൽ ലി​ംയെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉൗർജ മേഖലയെ കുറിച്ച്​ ഡോ.റാഷിദ്​ ഒബയ്​ദ്​ രചിച്ച കൃതി മന്ത്രി സമ്മേളനത്തി​​െൻറ ഭാഗമായി പ്രകാശനം ചെയ്​തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.