‘തെരഞ്ഞെടുക്കാം നിങ്ങളുടെ ഡോക്​ടറെ’ പദ്ധതിക്ക് മികച്ച പ്രതികരണം

മനാമ: ‘തെരഞ്ഞെടുക്കാം നിങ്ങളുടെ ഡോക്​ടറെ’ പദ്ധതിക്ക് മികച്ച പ്രതികരണമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെയായി വിവിധ ഹെല്‍ത് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 77,400 ആയി. കഴിഞ്ഞ ഒരാഴ്​ചയിലെ കണക്ക് പ്രകാരം ദിനേന 700 പേരാണ് രജിസ്റ്റര്‍ ചെയ്യാന്‍ മുന്നോട്ടു വരുന്നത്. രാജ്യത്തെ എട്ട് ഹെൽത്ത്​ സ​െൻററുകളില്‍ ഇതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതി​​െൻറ മുന്നോടിയായി ഓരോരുത്തര്‍ക്കും ഇഷ്​ടമുള്ള കുടുംബ ഡോക്ടറെ തെരഞ്ഞെടുക്കാനുള്ള അവസരമാണിത്. 12 ദിവസം കൂടിയാണ് രജിസ്ട്രേഷന്‍ അവസാനിക്കാന്‍ ബാക്കിയുള്ളത്. സ്വദേശി കുടുംബങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ള ഈ അവസരം ആരോഗ്യ മന്ത്രാലയത്തി​​െൻറ വെബ്സൈറ്റ് വഴിയും രജിസ്​റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.