പാസ്പോര്‍ട്ട് സേവ പ്രോജക്ട്: ഒാൺലൈൻ സേവനം ഇന്ന്​ മുതല്‍

മനാമ: പാസ്പോര്‍ട്ട് സേവ പ്രോജക്ട് നടപ്പിലാക്കുന്നതി​​െൻറ ഭാഗമായി ഒാൺലൈൻ സേവനങ്ങൾ ഇന്നു മുതല്‍ ബഹ്​റൈനിലെ ഇന ്ത്യൻ പ്രവാസികൾക്കും ലഭ്യമാകുമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി https//embassy.passportindia.gov.in എന്ന വെബ് സൈറ്റ്​ തയ്യാറായിട്ടുണ്ട്​. അപേക്ഷിക്കുംമുമ്പ്​ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. ​ആദ്യം യൂസര്‍ ഐഡി നിര്‍മ്മിക്കുകയും യൂസര്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിനുശേഷം അപേക്ഷാഫോറം പൂരിപ്പിക്കുക. ഓണ്‍ലൈനില്‍ ഫോം സബ്മിറ്റ് ചെയ്യുകയും അപേക്ഷയുടെ പ്രിൻറ്​ ഔട്ട് എടുക്കണം. കൃത്യമായി ഫോട്ടോ പതിച്ചശേഷം ഐ.വി.എസ ് സ​െൻററിലെ സബ്​മിഷന്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ഒപ്പ് ഇടുക. തുടർന്ന്​ അപേക്ഷയുടെ പ്രിൻറൗട്ടും മറ്റ്​ ആവശ്യമായ രേഖകളും ഐവിഎസ് സ​െൻറല്‍ സബ്​മിറ്റ്​ ചെയ്യാവുന്നതാണ്. അപേക്ഷകർ ഐ.വി.എസ ് സ​െൻററിൽ നേരിട്ട്​ എത്തണം. കുട്ടികൾ മാതാപിതാക്കൾക്കൊപ്പം ഹാജരാകണം.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.