മനാമ: അന്താരാഷ്്ട്ര ഗാര്ഡന് ഷോയിൽ സസ്യജാലങ്ങളുടെയും വർണ്ണപ്പൂക്കളുടെയും വൈവിദ്ധ്യമാർന്ന കാഴ്ച. മുൻവർഷ ങ്ങെളക്കാൾ വർണ്ണാഭമാണ് അന്താരാഷ്്ട്ര എക്സിബിഷന് സെന്ററിലെ ഗാര്ഡന് ഷോ. 24 വരെ നീണ്ടു നില്ക്കുന്ന പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകിട്ട് ഒമ്പത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. ബഹ്റൈന്‍ ഇൻറര്‍നാഷണല്‍ ട്രേഡ് സെൻറര്‍, ഗൾഫ് പെട്രോ കെമിക്കൽ കമ്പനി, കുവൈത്ത് ഫിനാന്‍സ് ഹൗസ്, അല്‍ബ, ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി, ബനാഗ്യാസ്, വിവ, ബഹ്റൈന്‍ മുംതലികാത്ത് ഹോള്‍ഡിങ് കമ്പനി, അല്‍സലാം ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കൃഷിയെ സ്നേഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും അവർക്ക് അംഗീകാരം നൽകാനുമാണ് ഗാർഡൻ ഷോ നടത്തുന്നതെന്ന് സംഘാടക സമിതി വ്യക്തമാക്കിയിട്ടുണ്ട്. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിക്കുന്ന ഷോ അദ്ദേഹത്തിന് പകരം ഈസ ബിന്‍ സല്മാന് എഡ്യുക്കേഷന്‍ എന്‍ഡോവ്മെൻറ് ചെയര്മാന് ശൈഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ യാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.