മനാമ ബഹുസ്വരതയുടെയും സഹകരണത്തി​െൻറയും തലസ്ഥാനം -പാര്‍ലമെൻറ്​ അധ്യക്ഷ

മനാമ: ബഹുസ്വരതയുടെയും സഹകരണത്തി​െൻയും തലസ്ഥാനവും സാമ്പത്തിക കേന്ദ്രവുമാണ് മനാമയെന്ന് പാര്‍ലമ​െൻറ്​ അധ്യക് ഷ ഫൗസിയ ബിന്‍ത് അബ്​ദുല്ല സൈനല്‍ വ്യക്തമാക്കി. കാപിറ്റല്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളുമായും അര്‍ഥ പൂര്‍ണമായ സഹകരണത്തിന് പാര്‍ലമ​െൻറ്​ സന്നദ്ധമാണെന്ന് അവര്‍ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുന്നതില്‍ വിവിധ ഗവര്‍ണറേറ്റുകള്‍ വഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെ അവര്‍ പ്രത്യേകം ശ്ലാഘിച്ചു. രാജ്യത്തി​​െൻറ സാംസ്കാരിക തനിമ പേറുന്ന പട്ടണമാണ് മനാമയെന്നും അതി​​െൻറ പാരമ്പര്യം നിലനിര്‍ത്താന്‍ ബാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.