???????????? ??????????????

ബഹ്​റൈനിൽ ​േജാലിസ്ഥലത്ത്​ തലകറങ്ങി വീണ്​ പരിക്കേറ്റ മലയാളി ആശുപത്രിയിൽ മരിച്ചു

മനാമ: കെട്ടിട നിർമ്മാണ ജോലിക്കിടെ തലചുറ്റി വീണ്​ പരിക്കേറ്റ മലയാളി പ്രവാസി ബഹ്​റൈനിൽ മരിച്ച​ു. കൊല്ലം ഒാച ്ചിറ സ്വദേശി ചന്ദ്രൻപിള്ള ബാലകൃഷ്​ണപിള്ള (58)യാണ്​ മരിച്ചത്​. ജോലി സ്ഥലത്ത്​ ഒന്നാം നിലയിൽ നിന്ന്​ വീണ ഇദ്ദേഹത്തെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പുറമെ പരിക്കുകളില്ലാതിരുന്ന ഇദ്ദേഹം ആശുപത്രിയിൽ എത്തിയശേഷം പരസഹായമില്ലാതെയാണ്​ ഡോക്​ടറെ കണ്ടതും എക്​സ്​റെ എടുക്കാൻ പോയതും.

എന്നാൽ വാരിയെല്ലിനുണ്ടായ പൊട്ടലും ശ്വാസകോശത്തിനുണ്ടായ പരിക്കും കാരണം കുറച്ച്​ സമയം കഴിഞ്ഞപ്പോൾ ആശുപത്രിയിൽ കുഴഞ്ഞുവീണ്​ മരിക്കുകയായിരുന്നു. ആന്തരികമായ ഗുരുതരപരിക്കാണ്​ മരണകാരണമെന്ന്​ ഡോക്​ടർമാർ സ്ഥിരീകരിക്കുകയും ചെയ്​തു. മൃതദേഹം ​സൽമാനിയ ആശുപത്രി മോർച്ചറിയിൽ. സ്വകാര്യ കമ്പനിയിൽ സേഫ്​ടി എക്യൂപ്​മ​െൻറ്​ ടെക്​നിഷ്യൻ തസ്​തികയിലാണ്​ ​ ഇദ്ദേഹം ജോലി ചെയ്​തിരുന്നത്​. മൃതദേഹം നാട്ടിൽ കൊണ്ട​ുപോകുമെന്ന്​ ബന്​ധപ്പെട്ടവർ അറിയിച്ചു. കുടുംബം നാട്ടിലുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.