?????? ?????

ഒ​​രുമാസം മുമ്പ്​ നാട്ടിൽ നിന്നെത്തിയ മലയാളി ബഹ്​റൈനിൽ ജീവനൊടുക്കി

മനാമ: ഒ​​രുമാസം മുമ്പ്​ നാട്ടിൽ നിന്നെത്തിയ മലയാളി പ്രവാസി ബഹ്​റൈനിൽ ജീവനൊടുക്കി. കോട്ടയം കാട്ടാച്ചിറ കളപ ്പുരവെച്ചമുകളിൽ സച്ചിൻ മോഹൻ (27) ആണ്​ മരിച്ചത്​. രക്തസമ്മർദത്തിനുള്ള ഗുളികൾ അമിതമായി കഴിച്ചതിനെ തുടർന്ന്​ കഴിഞ്ഞ രണ്ട്​ ദിവസംമുമ്പാണ്​ ഇയ്യാളെ കിങ്​ ഹമദ്​ യൂനിവേഴ്​സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്​. സ്വകാര്യ കമ്പനിയിൽ സെയിൽസ്​മാനായിരുന്നു.

മുഹറഖിലുള്ള താമസസ്ഥലത്ത്​ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്നാണ്​ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചത്​. തുടർന്നുള്ള പരിശോധനയിലാണ്​ 20 ഗുളികകൾ കഴിച്ചതായി വ്യക്തമായത്​. പിതാവ്​ നീലകണ്​ഠൻ. മാതാവ്​ ശാന്ത. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.