??????-?????????? ??????? ????? ????? ????? ???????????

ബഹ്റൈൻ-ബ്രിട്ടന്‍ സംയുക്ത കര്‍മ സമിതി യോഗം ചേര്‍ന്നു

മനാമ: ബഹ്റൈൻ^‍-ബ്രിട്ടന്‍ സംയുക്ത കര്‍മ സമിതി യോഗം ചേര്‍ന്നു. വിദേശ കാര്യ മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ മന്ത്രി ഖാലിദ് ബിന്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ അധ്യക്ഷത വഹിച്ചു.

മിഡിലീസ്​റ്റ്​, നോര്‍ത്താഫ്രിക്ക കാര്യ ബ്രിട്ടീഷ് വിദേശ കാര്യ മന്ത്രി അലിസ്​റ്റയര്‍ ബെര്‍ട്ട്, നീതിന്യായ^-ഇസ്​ലാമിക കാര്യ-^ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനി, പബ്ലിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് ഹസന്‍ അല്‍ ഹസന്‍ തുടങ്ങിയവരെ കൂടാതെ ഉയര്‍ന്ന ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സഹകരണങ്ങളെക്കുറിച്ച് യോഗത്തില്‍ ചര്‍ച നടന്നു. കൂടുതല്‍ സഹകരണം ആവശ്യപ്പെടുന്ന മേഖലകളിലൂന്നി പ്രവര്‍ത്തിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.