??: ??.??. ????????

കാൻസർ കെയർ ഗ്രൂപ്പ് വാർഷികം മാർച്ച് 22 ന്; ഡോ: വി.പി. ഗംഗാധര​ൻ ആരോഗ്യ പരിശോധന നടത്തും

മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്​ത്​ പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പി​​െൻറ നാലാം വാർഷിക ത്തി​​െൻറ ഭാഗമായി കാൻസർ രോഗ വിദഗ്​ധൻ ഡോ. വി.പി. ഗംഗാധരൻ മാർച്ച് 22 ന്​ ബഹ്‌റൈനിൽ എത്തുന്നു. അന്ന്​ ഉച്ചക്ക് രണ്ടു മുതൽ ആറ​ു മണിവരെ അദ്ദേഹം രോഗികളെ പരിശോധിക്കുമെന്നും ബഹ്‌റൈൻ കേരളീയ സമാജത്തിൽ വൈകീട്ട് 6.30 മുതൽ പൊതുജനങ്ങൾക്കായി കാൻസർ രംഗത്തെ ആധുനിക ചികിത്സ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചു സെമിനാർ നടത്തുമെന്നും കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡൻറ്​ ഡോ. പി.വി. ചെറിയാൻ അറിയിച്ചു.

കാൻസർ രോഗികൾക്കും, കാൻസർ സംബന്ധമായി റിപ്പോർട്ട് സഹിതം വരുന്ന ബന്ധുക്കൾക്കുമായി മാത്രമായിരിക്കും സൗജന്യ മെഡിക്കൽ പരിശോധന. ഇതിനായി കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി.സലിം (33750999), ട്രഷറർ സുധീർ തിരുനിലത്ത് (39461746), ആശുപത്രി സന്ദർശന കൺവീനർ ജോർജ് കെ. മാത്യു (33093409) രജിസ്‌ട്രേഷൻ ഇൻചാർജ് അബ്ദുൽ സഹീർ (33197315) എന്നിവർക്ക് വാട്​സാആപ്പ് സന്ദേശത്തിലൂടെയോ, cancercarebahrain@gmail എന്ന ഇമെയിൽ വിലാസത്തിലോ പേരും പ്രധാന റിപ്പോർട്ടും അയച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്. സെമിനാറിൽ ഏവർക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.