മനാമ: ശൈഖ് ഖലീഫ ബിന്‍ സല്മാന് കോസ്വേയില് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്-^മുനിസിപ് പല്-^നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. ടൈലിംഗ് നവീകരണം പൂര്‍ത്തിയാക്കുന്നതിനാൽ ഹിദ്ദിലേക്കുള്ള വലതു ഭാഗത്തായിരിക്കും നിയന്ത്രണം. ശനി രാത്രി 11 മണി മുതല്‍ ഞായര്‍ രാവിലെ അഞ്ചു വരെയായിരുന്നു ഇത് വരെ പണി നടന്നിരുന്നത്. എന്നാല്‍ ഇത് എല്ലാ വാരാന്ത്യ അവധി ദിനങ്ങളിലും വ്യാഴം രാത്രി 11 മുതല്‍ ഞായര്‍ രാവിലെ അഞ്ചു വരെ ഒരു മാസം നീണ്ടു നില്ക്കുന്ന നിയന്ത്രണമേര്‍പ്പെടുത്തി ജോലി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.