കേരളത്തിൽ 20 സീറ്റിലും യു.ഡി.എഫിന്​ ഉറച്ച വിജയപ്രതീക്ഷ -എം.ലിജു

ശബരിമല വിഷയത്തിൽ ഒത്തുകളിച്ച ബി.​ജെ.പിക്കും സി.പി.എമ്മിനുമുള്ള കനത്ത തിരിച്ചടിയും ഇൗ തെരഞ്ഞെടുപ്പിൽ പ്രതിഫല ിക്കും
മനാമ: കേരളത്തിൽ ആകെയ​ുള്ള 20 ലോക്​സഭ സീറ്റുകളിലും യു.ഡി.എഫ്​ വിജയിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന ്ന്​ ആലപ്പുഴ ഡി.സി.സി പ്രസിഡൻറ്​ എം.ലിജു പറഞ്ഞു. ഒ.​െഎ.സി.സി ആലപ്പുഴ ജില്ലാക്കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസോത്​വത്തിൽ പ​െങ്കടുക്കാൻ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. യു.ഡി.എഫ്​ തരംഗമാണ്​ ​േകരളത്തിൽ ഉണ്ടാകാൻപോകുന്നത്​. ശബരിമല വിഷയത്തിൽ ഒത്തുകളിച്ച ബി.​ജെ.പിക്കും സി.പി.എമ്മിനുമുള്ള കനത്ത തിരിച്ചടിയും ഇൗ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

കേന്ദ്രത്തിൽ ജനാധിപത്യ മൂല്ല്യങ്ങളെ ചവിട്ടിമെതിച്ചാണ്​ മോദി ഭരണം പൂർത്തിയാകുന്നത്​. മുൻ കോൺഗ്രസ്​ ഗവൺമ​​െൻറുകളുടെ മികവ്​ എന്താണെന്ന്​ കാട്ടിത്തരാൻ ബി.ജെ.പിയുടെ ഭരണത്തിന്​ കഴിഞ്ഞു. കേരളത്തിൽ നടക്കുന്നതും സി.പി.എമ്മി​​​െൻറ മോശപ്പെട്ട ഭരണമാണ്​. മനുഷ്യനിർമ്മിത പ്രളയത്തി​​​െൻറ ഫലമായുണ്ടായ കേരളത്തി​​​െൻറ തകർച്ചയിൽ മോചിതമാകാൻ നടപടികൾ സ്വീകരിക്കാത്ത ഗവൺമ​​െൻറാണ്​ പിണറായിയുടേത്​. ശബരിമല വിഷയത്തിൽ ബി.​െജ.പിക്ക്​ ഒപ്പം കോൺഗ്രസ്​ സമരം ചെയ്​തിട്ടില്ലെന്നും ഇന്ത്യൻ സംസ്​ക്കാരത്തി​​​െൻറ ഭാഗമായ ആചാരക്രമങ്ങളെ മാനിക്കാൻ തയ്യാറാകാത്ത ഗവൺമ​​െൻറി​​​െൻറ നയത്തെ എതിർക്കുക മാത്രമായിരുന്നെന്നും ലിജു പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.