അടിച്ച്​ കണ്ണ്​ പൊട്ടിച്ച ഏഷ്യൻ വംശജന്​ അഞ്ചുവർഷം തടവ്​

മനാമ: ജോലിക്കിടെ രണ്ടു തൊഴിലാളികള്‍ക്കിടയിലുണ്ടായ അടിപിടിയില്‍ ഒരാളുടെ കണ്ണി​​​െൻറ കാഴ്​ച നഷ്​ടപ്പെട്ട കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവിന് ഒന്നാം ക്രിമിനൽ കോടതി വിധിച്ചു. വാക്കു തര്‍ക്കത്തിനിടയില്‍ പ്രതി ത​​​െൻറ കൈയിലിരുന്ന മൂര്‍ച്ചയുള്ള ഉപകരണം കൊണ്ട് സഹപ്രവര്‍ത്തക​​​െൻറ മുഖത്ത് മുറിവേല്‍പിക്കുകയും ഇത് കണ്ണി​​​െൻറ കാ​ഴ്​ച 65 ശതമാനത്തോളം നഷ്​ടപ്പെടുന്നതിന് കാരണമാവുകയും ചെയ്​തു. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടു കടത്താനും വിധിയുണ്ട്. വാദിയും പ്രതിയും ഏഷ്യന്‍ വംശജരാണ്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.