ശീതകാല ക്യാമ്പ്​ സംഘടിപ്പിച്ചു

മനാമ: പടവ് കുടുംബവേദി എല്ലാവർഷവും ശൈത്യകാലത്തു സംഘടിപ്പിക്കാറുള്ള ശീതകാല ക്യാമ്പ്​ സഖീർ ട​​െൻറ്​ ഏരിയയിൽ ന ടന്നു. പകലും രാത്രിയുമായി നടന്ന ക്യാമ്പ് പടവ് കുടുംബവേദി അംഗങ്ങൾക്ക് ഹൃദ്യാനുഭവമായി. ക്യാമ്പിൽ കുട്ടികൾക്കു ം മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു. ‘ജീവിത ശൈലീ രോഗങ്ങളും ഭക്ഷണവും’ എന്ന വിഷയത്തിൽ ഡോക്​ടർ അബ്ദുൽ റഹ്മാൻ നേതൃത്വം നലകിയ ആരോഗ്യ ശില്​പശാലയും ക്യാമ്പ് കൂടുതൽ മികവുറ്റതാക്കി.

ഗായകൻ കലാഭവൻ ഗോപൻ ക്യാമ്പ് ഉൽഘാടനം ചെയ്​തു. പടവ് പ്രസിഡൻറ്​ സഹിൽ തൊടുപുഴ അധ്യക്ഷൻ ആയിരുന്നു. ജനറൽ സെക്രട്ടറി ഷജീർ തിരുവനന്തപുരം സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ മുസ്​തഫ പട്ടാമ്പി നന്ദിയും പറഞ്ഞു. പരിപാടിയിൽ സജീബ് ഖാസിം പടവ് രക്ഷാധികാരികളായി ഷംസ് കൊച്ചിൻ , ഉമ്മർ പാനായിക്കുളം എന്നിവർ സംസാരിച്ചു. സജി, സുനിൽ ബാബു , ഹക്കീം പാലക്കാട് , നൗഷാദ് കൊല്ലം , ഷിബു പത്തനംത്തിട്ട ,ഗണേഷ്‌കുമാർ,അഷറഫ് വടകര , ബൈജു മാത്യു ,അയ്യൂബ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി .

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.