എ.സി.സി.എ പരീക്ഷാവിജയം: ഷമീമിനെ കെ.എം.സി.സി ജില്ലാകമ്മിറ്റി അനുമോദിച്ചു

മനാമ : എ.സി.സി.എ യിൽ മികച്ച വിജയം കൈവരിച്ച ഷമീം ഇബ്രാഹിം മേമുണ്ടയെ ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ് റി അനുമോദിച്ചു. ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനത്തി​​​െൻറ ഭാഗമായാണ് ആദരവ് സംഘടിപ്പിച ്ചത്. മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ ചേർന്നചടങ്ങിൽ ജില്ലാ പ്രസിഡൻറ്​ എ.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ്​ എസ്.വി ജലീൽ ഉത്ഘാടനം ചെയ്​തു. വിദ്യാഭ്യാസ രംഗത്തും മറ്റും ജില്ലാ കമ്മിറ്റി നടത്തി വരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ചടങ്ങിൽ സംസ്ഥാന നേതാക്കളായ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ടി.പി മുഹമ്മദലി എന്നിവരും ജില്ലാ ഭാരവാഹികളായ ഒ. കെ കാസിം, ഫൈസൽ കണ്ടീതായ, അസ്‌ലം വടകര, നാസർ ഹാജി പുളിയാവ്, മൻസൂർ കുറ്റിച്ചിറ, അഷ്‌റഫ് നരിക്കോടൻ എന്നിവർ നേത്രൃത്വം നൽകി. യോഗത്തിൽ ജില്ല പ്രവർത്തക സമിതി അംഗങ്ങളും മണ്ഡലം പഞ്ചായത്ത് നേതാക്കളും പങ്കെടുത്തു. ജില്ലാ ജനറൽ സിക്രട്ടറി ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും ശരീഫ് വില്യാപ്പള്ളി നന്ദിയും പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.