മനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ആർട്ട് കാർണിവൽ 'സ്പെക്ട്ര 2018' ഡിസംബർ 14 ന് നടക്കുമെന്ന് െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബഹ്റൈൻ ഇൻറർനാഷണൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന പരിപാടിയുടെ വിപുലമായ ഒരുക്കം നടന്നുവരികയാണ്. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.സി.ആർ.എഫിെൻറ പത്താമത്തെ ആർട്ട് കാർണിവലാണിത്.
ഇത്തവണ ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഏകദേശം 5000 കുട്ടികൾ പ്രാഥമിക റൗണ്ടുകളിൽ മത്സരിച്ചതിനുശേഷം ഈ മത്സരത്തിൽ പങ്കെടുക്കും. ഇതുവഴി വിദ്യാർഥികൾ ക്കിടയിൽ കലാപരമായ കഴിവു തെളിയിക്കാനും, ഭാവി തലമുറയെ സൃഷ്ടിച്ചെടുക്കാനും ലക്ഷ്യമിടുന്നുണ്ട്. 2009 ലാണ് വിദ്യാർഥികൾക്കായി ചിത്രരചനമത്സരത്തിന് തുടക്കമിട്ടത്. അന്ന് 700 പേർ പങ്കെടുത്തു. ഒാരോ വർഷം കഴിയുന്തോറും കൂടുതൽപേർ പെങ്കടുക്കുകയും പരിപാടി വിജയകരമാകുകയുമാണ്. എട്ടുവയസ്സ് മുതൽ 11 വരെ, 11 മുതൽ 14 വരെ, 14 മുതൽ 18 വയസ്സു പ്രായമുള്ളവരെ നാലു ഗ്രൂപ്പ് ആയി തരം തിരിച്ചാണ് മത്സരം. ഈ വർഷം 18 വയസിന് മുകളിൽ പ്രായമായവരെ പങ്കെടുപ്പിക്കുന്നതിനായി മുതിർന്നവർക്കായുള്ള ഒരു മത്സരവും സംഘടപ്പിക്കുന്നു.
സ്പെക്ട്രയുടെ തുടക്കം മുതൽ ഞങ്ങളുടെ ടൈറ്റിൽ സ്പോൺസർ ആയ ഫേബർ കാസ്റ്റൽ ഈ പരിപാടിക്ക് എല്ലാ വസ്തുക്കളും സ്പോൺസർ ചെയ്യുന്നതായും ഐ.സി.ആർ.എഫ് ഭാരവാഹികൾ പറഞ്ഞു. 'സ്പെക്ട്ര 2018' ൽ ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, ദി ന്യൂ ഇന്ത്യൻ സ്കൂൾ, സേക്രഡ് ഹാർട്ട് സ്കൂൾ, ന്യൂ മില്ലെനിയം സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, അൽ നൂർ ഇൻറർനാഷണൽ സ്കൂൾ, ഇബ്നു അൽ ഹൈതം സ്കൂൾ, എം.എം.എ ഇൻറർനാഷണൽ സ്കൂൾ, ക്വാളിറ്റി എഡ്യൂക്കേഷൻ സ്കൂൾ, ഫിലിപ്പൈൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ഹവാർ ഇൻറർനാഷണൽ സ്കൂൾ, അൽ മഹോദി ഡേ ബോർഡിംഗ് സ്കൂൾ, ശൈഖ ഹെസ്സ ഗേൾസ് സ്കൂൾ, അൽ റാബി സ്കൂൾ, ന്യൂ സിൻജ് കിൻറർഗാർട്ടൻസ്കൂൾ, സൈനബ് ഗവണ്മെൻറ് സ്കൂൾ, ന്യൂ ജെനറേഷൻ സ്കൂൾ, വിസാം ഇൻറർനാഷണൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാർഥികൾ പെങ്കടുക്കും.
ഈ മെഗാ പരിപാടിയുടെ സുഗമമായ പ്രവർത്തനത്തിന് ജനറൽ കൺവീനർ ആയി റോസലിൻ റോയ് ചാർളിയെയും ജോയിൻറ് കൺവീനർ ആയിട്ട് അനീഷിനെയും തെരെഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ സജീവ സംഘാടക സമിതി രൂപവത്ക്കരിച്ചിട്ടുണ്ട്. നിഷ രംഗരാജൻ- കൺവീനർ ഇന്ത്യൻ ഹെറിേട്ടജ് കാർണിവൽ. ബാലപാല സുബ്രഹ്മണ്യൻ: സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ, നിതിൻ ജേക്കബ്: രജിസ്ട്രേഷൻ ചുമതല, സുനിൽ കുമാർ: പെയിൻറിങ് മെറ്റീരിയൽ ഒരുക്കന്നതിെൻറ ചുമതല, മുരളി കൃഷ്ണൻ: ട്രോഫി ആൻറ് അവാർഡുകൾ ഒരുക്കുന്നതിെൻറ ചുമതല, സുധീർ തിരുനിലത്ത്: ഹാൾ^ഇവൻറ് ഒരുക്കുന്നതിെൻറ ചുമതല, നാസർ^വോളണ്ടിയേഴ്സ് ക്യാപ്റ്റൻ, സുബൈർ^ഫുഡ് ഇൻചാർജ്, ജോൺ ഫിലിപ്പ്, മെഡിക്കൽ:പങ്കജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.